Sunday, August 7, 2011

വിദ്യാലയം


വിദ്യാലയമെന്നൊരങ്കണത്തില്‍
ശോഭയുള്ളമൊട്ടുകള്‍ പൂവിട്ടു.
കണ്ടാല്‍കൊതിക്കും പൂക്കളാം നമ്മെ
ആരും പറിക്കാതെ കാത്തിടുന്നു.
വെയിലും മഴയും ഏല്‍ക്കാതെ നമ്മെ
വാടാതെ തളരാതെ കാത്തിടുന്നു
ഓരോ പുവിലും ഒരു കുന്പിള്‍ തേനുമായ്
ശലഭങ്ങളേ ഞങ്ങള്‍ കാത്തിരിപ്പു.
വിദ്യയെന്ന തേനുമായ് കാത്തിരിപ്പു.
കണ്ടില്ലെന്നു നടിക്കരുതേ നിങ്ങള്‍
ചോടോടെ ഞങ്ങളെ കളയരുതേ
നാളേയ്ക്കു ശോഭ പരത്തട്ടെ ഞങ്ങള്‍
പുതിയൊരു ലോകത്തി൯
സ്രഷ്ടാക്കളാകട്ടെ.

മഞ്ജുഷ പി.ജെ
X A

No comments:

Post a Comment